കാട്ടാക്കട.അനന്തപുരി സിആർപിഎഫ് ജവാൻസ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വാസൻ ഐ കെയർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ പൊതുജനങ്ങൾക്കായി
സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടീപ്പിച്ചു. ഡിസംബർ 21 ന് ശനിയാഴ്ച കാട്ടാക്കട തോട്ടമ്പറ എൽ പി സ്കൂളിൽ ആരംഭിച്ച ക്യാമ്പ് വാസൻ ഐ കെയർ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോക്ടർ. ജോസഫ് സേവിയർ ഉത്ഘാടനം ചെയ്തു.എ പി സി ജെ പ്രസിഡന്റ് ജയകുമാർ അധ്യക്ഷത വഹിച്ചു മുതിയാവിള വാർഡ് മെമ്പർ ലക്ഷ്മി എസ് മൈലോട്ടുമൂഴി വാർഡ് മെമ്പർ അജിത കെ സെക്രട്ടറി ശ്രീലാൽ തുടങ്ങിയവർ പങ്കെടുത്തു.
സൗജന്യ നേത്ര രോഗ നിർണയ ക്യാമ്പിൽ പങ്കെടുത്ത പൊതുജനങ്ങളിൽ ഡോക്ടർ നിർദേശിച്ച നിർദ്ധനരായ 34 രോഗികൾക്ക് ( ബിപിഎൽ കാർഡ് അർഹരായ ) അനന്തപുരി സി. ആർ. പി. എഫ്.ജവാൻസ് ചാരിറ്റബിൾ സൊസൈറ്റി കണ്ണടകൾ സൗജന്യമായി നൽകി.





