തിരുവനന്തപുരം : ശിവസേന തിരുവനന്തപുരം ജില്ല സമ്മേളനം വൈ എം സി എ ഹാളിൽ വെച്ച് നടന്നു. ജില്ലാ ജനറൽ കൺവീനർ വിഷ്ണു അംബാടിയുടെ അധൃക്ഷതയിൽ സമ്മേളനം നടന്നു.ശിവസേന കേരള രാജൃ പ്രമുഖ് ശ്രീ എം.എസ് ഭുവനചന്ദൻജി ഉത്ഘാടനം നിർവ്വഹിച്ചു. ജില്ലാ കൺവീനർ വിജേന്ദ്ര കുമാർ സ്വാഗത പ്രസംഗം നടത്തി. ശ്രീ കോട്ടുകാൽ ഷൈജു , ആറാലുംമൂട് ജിനു , പി ആർ ഓ സുജിത്ത്, അഭിലാഷ് നായർ , വൈശാഖ് വി ജി , അഡ്വക്കേറ്റ് രാജീവ് രാജധാനി , സച്ചിൻ എ ജി , അരവിന്ദ്, കെ പി നായർ, യുവസേന തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് വിവേക് പിള്ള, ജില്ലാ സെക്രട്ടറി ചന്ദ്രു വർക്കല തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ജില്ല ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസ്തുത സമ്മേളനത്തിൽ വച്ചു ആറ്റിങ്ങൽ മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു. കെ പി അനിൽകുമാർ ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡന്റായും, കുഞ്ഞുമോൻ നിയോജകമണ്ഡലം സെക്രട്ടറിയായും , ഒർഗനൈസിംഗ് സെക്രട്ടറിയായി പ്രസനകുമാറിനേയും, വർക്കിംഗ് പ്രസിഡണ്ടായി വിജയനെയും, വൈസ് പ്രസിഡണ്ടായി ശശാങ്കനെയും, വിമൽ കുമാറിനെയും, ഖജാൻജിയായി മുകേഷിനെയും, ജോയിൻ സെക്രട്ടറിമാരായി വിവേക് എൻ ജി , മണമ്പൂർ സോമൻ എന്നിവരെ തിരഞ്ഞെടുത്തു.

