അഴൂർ ഗ്രാമ പഞ്ചായത്തിലെ വാർഡുകളുടെ എണ്ണം വർദ്ധിപ്പിക്കാതെ തന്നെ വാർഡുകളിലെ നിയമ പ്രകാരമുള്ള നാച്ചുറൽ അതിർത്തികൾ വകവക്കാതെ തികച്ചും ആശാസ്ത്രീയമായും, രാഷ്ട്രീയ ദുഷ്ട ലാക്കോടെ യും പഞ്ചായത്ത് സി.പി.എം ഭരണ സമിതിയുടെ നിർദ്ദേശാനുസരണം ഉദ്യോഗസ്ഥർ നടത്തിയ വാർഡ് വിഭജനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് അഴൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് പ്രകടനമായെത്തിയ കോൺഗ്രസ് പ്രവർത്തകരെ കവാടത്തിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്നു നടന്ന പ്രതിഷേധ ധർണ്ണ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സി.പി.എം – ബി.ജെ.പി മുന്നണിക്ക് വിജയമൊരുക്കുക എന്ന ഗൂഡലക്ഷ്യത്തോടെ സി.പി.എം നേതാക്കൾ ബി.ജെ.പിയുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ വാർഡ് വിഭജനമെന്നും, നിയമ പ്രകാരമുള്ള എല്ലാ മാർഗ്ഗങ്ങളും സ്വീകരിച്ചു കൊണ്ട് ഈ വിഭജനത്തെ കോൺഗ്രസ് ഒറ്റക്കെട്ടായി എതിർത്തു തോല്പിക്കുമെന്നും, ഈ പഞ്ചായത്തിലെ ജനങ്ങളെത്തന്നെ പരസ്പരം വിഭജിക്കുന്ന തരത്തിലുള്ള ഈ ഡീലിമിറ്റേഷൻ അംഗീകരിക്കില്ലെന്നും അഡ്വ. എസ് കൃഷ്ണകുമാർ പറഞ്ഞു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.ആർ നിസാർ അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ മുട്ടപ്പലം സജിത്ത്, ബി. മനോഹരൻ, കെ. ഓമന, നസിയാസുധീർ, പുതുക്കരി പ്രസന്നൻ, കടക്കാവൂർ അശോകൻ, ബിജു ശ്രീധർ, സി.എച്ച് സജീവ്, മാടൻവിള നൗഷാദ്, ജി.സുരേന്ദ്രൻ, അഴൂർ വിജയൻ, മധു.എസ്, എസ്.ജി അനിൽകുമാർ, റഷീദ് റാവുത്തർ, ജയാ സജിത്ത്, പി.ഷീജ, രാജൻ കൃഷ്ണപുരം
അച്ചു തുടങ്ങിയവർ നേതൃത്വം നൽകി.


