പള്ളിക്കൽ.ഐഎൻടിയുസി പള്ളിക്കൽ മേഖലാ സമ്മേളനവും ആട്ടോ തൊഴിലാളികൾക്കുള്ള ഐഡന്റിറ്റി കാർഡ് വിതരണവും
മോട്ടോർ തൊഴിലാളി ക്ഷേമ ബോർഡ് തൊഴിലാളികളോട് കാണിക്കുന്ന നിരുത്തരവാദപരമായ പെരുമാറ്റം അവസാനിപ്പിക്കണമെന്ന് ഐഎൻടിസിയുടെ ജില്ലാ ചെയർമാൻ പി എം ബഷീർ ആവശ്യപ്പെട്ടു പള്ളിക്കൽ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ഐഎൻടിസിയുടെ പള്ളിക്കൽ മണ്ഡലം പ്രസിഡണ്ട് നാസർ അധ്യക്ഷനായി ജില്ലാ ജനറൽ സെക്രട്ടറി എൻ കെ പി സുഗതൻ മുഖ്യപ്രഭാഷണം നടത്തി തൊഴിലാളികൾക്കുള്ള ഐഡന്റിറ്റി കാർഡ് വിതരണം ജില്ലാ ചുമട്ടുതൊഴിലാളി കോൺഗ്രസിന്റെ ജില്ലാ ജനറൽ സെക്രട്ടറി ചെറുവക്കൽ പത്മകുമാർ നിർവഹിച്ചു ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ഷാലി, പള്ളിക്കൽ മോഹനൻ, പള്ളിക്കൽ അസ്ബര്‍ കെ ആർ നാസർ ഷാജി ലാൽ വർക്കല നൈസാം കല്ലമ്പലം റഹീം രത്നാകരൻ പിള്ള നഗരൂർ ശ്രീകുമാർ വർക്കല മണ്ഡലം പ്രസിഡണ്ട് രവികുമാർ ഗോപാലകൃഷ്ണൻ നാസർ വില്ലുവിളകം അനിൽ പഴവിള എന്നിവർ പ്രസംഗിച്ചു


