അഴൂർ മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, പെൻഷൻക്ഷേമാ ശ്വാസകുടിശ്ശിക അനുവദിക്കുക എന്നീ ആവശ്യങ്ങൾ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ അഴൂർ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എസ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ചിറയിൻകീഴ് നിയോജകമണ്ഡലം പ്രസിഡണ്ട് രവി വാഴവിള അധ്യക്ഷനായിരുന്നു, സംസ്ഥാന ഭാരവാഹികളായ അശോകൻ, ബാബു, നിയോജകമണ്ഡലം സെക്രട്ടറി രാജശേഖരൻ നായർ, കോൺഗ്രസ് അഴൂർ മണ്ഡലം പ്രസിഡണ്ട് നിസാർ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഓമന, എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി എസ്സ്. സുരേന്ദ്രൻ ( പ്രസിഡന്റ് ) സോമൻ നായർ( വൈസ് പ്രസിഡന്റ് ) രാമചന്ദ്രൻ നായർ ( സെക്രട്ടറി) ഗിരിനാഥൻ ആശാരി( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.
