
മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് അനുസ്മരണവും, ഉച്ചഭക്ഷണ വിതരണവും നടത്തി ദേശീയ കായികവേദി ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റി
ദേശീയ കായികവേദിയുടെ ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് അനുസ്മരണ പരിപാടിയും, ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും, കൂട്ടിരുപ്പുകാർക്കും ഉച്ചഭക്ഷണ വിതരണവും സംഘടിപ്പിച്ചു. അനുസ്മരണ യോഗവും, ഭക്ഷണ വിതരണവും ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പുതുതായി നിയമിതനായ നിയോജക മണ്ഡലം പ്രസിഡൻ്റ് ഷൈജു കുറക്കട അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.ആർ നിസാർ, നേതാക്കളായ കെ. ഓമന, പുതുക്കരി പ്രസന്നൻ, എസ്.കെ സുജി, മാടൻവിള നൗഷാദ്, പ്രദീപ് മണി, ലാൽ കോരാണി , എസ് ജി അനിൽകുമാർ പങ്കെടുത്തു.
