January 15, 2026

തൊടുപുഴ:ഭാഷ ജീവജലം പോലെ പ്രധാനമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അഭിപ്രായപ്പെട്ടു.പൗരസ്ത്യ ഭാഷാദ്ധ്യാപ സംഘടനയുടെ 77ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജലവിഭവ സമൃദ്ധമായിരുന്ന കേരളം ഇന്ന് ശുദ്ധജല ദൗർലഭ്യം നേരിടുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് സ്ഥാനം പിടിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയിലാണ്. പൗരസ്ത്യ ഭാഷകളുടെയും സ്ഥിതി വ്യത്യസ്തമല്ല ,ഈ രണ്ടു മേഖലയിലും ശക്തമായ കരുതൽ ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.പി ബി എസ് സംസ്ഥാന പ്രസിഡന്റ് കെ ദിനേഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പി ബി എസ് ജനറൽ സെക്രട്ടറി ഡോ.പി ആർ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷീബ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. എം സി തോമസ് ,എം എൻ പുരുഷോത്തമൻ നമ്പൂതിരി എന്നിവരെ ചടങ്ങിൽ ആദരിച്ചു.കെ എസ് എസ് ടി എഫ് ജനറൽ സെക്രട്ടറി ജിമ്മി മറ്റത്തിപ്പാറ, മാത്യു അഗസ്റ്റിൻ എന്നിവർ യോഗത്തിന് ആശംസകൾ നേർന്നു സംസാരിച്ചു. സംസ്ഥാന വനിതാ വേദി കൺവീനർ രഞ്ജിനി ടി കെ യോഗത്തിന് നന്ദി പറഞ്ഞു. സമാപന യാത്രയയപ്പ് സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് കെ ദിനേഷ് കുമാറിന്റെ അധ്യക്ഷതയിൽ ഡോ. പി ആർ രാമചന്ദ്രൻ സ്വാഗതം പറയുകയും,തൊടുപുഴ മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ പ്രൊഫസർ ജെസ്സി ആൻറണി ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു.മുൻ സംസ്ഥാന പ്രസിഡണ്ടും സഹരക്ഷാധികാരിയും ആയ ബാബു എബ്രഹാം,പി ബി എസ് മുൻ സംസ്ഥാന പ്രസിഡന്റ് പി നാരായണൻ എന്നിവർ യോഗത്തിൽ ആശംസകൾ

നൽകി സംസാരിച്ചു.ജനറൽ കൺവീനർ കെ എസ് വിനോദ് യോഗത്തിൽ നന്ദി പറഞ്ഞു

2025 -26 ലെ പിബിഎസ് ഭാരവാഹികളായി കെ ദിനേശ് കുമാർ (സംസ്ഥാന പ്രസിഡൻറ് തിരുവനന്തപുരം) ഡോ പി ആർ രാമചന്ദ്രൻ (ജനറൽ സെക്രട്ടറി തൃശൂർ) ഫ്രാൻസിസ് ആന്റണി (ഖജാൻജി തൃശൂർ) കെ എസ് വിനോദ് (വൈസ് പ്രസിഡൻറ് ഇടുക്കി )കെ പി മഹേഷ് കുമാർ (വൈസ് പ്രസിഡൻറ് മലപ്പുറം) ഡോ കെ ജയചന്ദ്രൻ (വൈസ് പ്രസിഡൻറ് കാസർകോഡ്) ജോബിൻ എം എസ് (വൈസ് പ്രസിഡൻറ് തൃശ്ശൂർ) എം കെ ഗോവിന്ദൻ നമ്പൂതിരി (വൈസ് പ്രസിഡൻറ് ആലപ്പുഴ) സുരേഷ് ബാബു കെ (സംസ്ഥാന സെക്രട്ടറി മലപ്പുറം) അഞ്ജലി ദേവി( സംസ്ഥാന സെക്രട്ടറി പത്തനംതിട്ട) ആൻസൻ ഡോമിനിക് (സംസ്ഥാന സെക്രട്ടറി തൃശൂർ) അജേഷ് ജോസ് (സംസ്ഥാന സെക്രട്ടറി കോഴിക്കോട്) പ്രമോദ് വാഴങ്കര (അക്കാദമിക് കൗൺസിൽ കൺവീനർ മലപ്പുറം) എം എൻ രാമപ്രസാദ് (ഭാഷാദ്ധ്യാപകൻ മാസിക കൺവീനർ പാലക്കാട്) ടി കെ രഞ്ജിനി (വനിതാവേദി കൺവീനർ കാസർഗോഡ്) രാജേഷ് ആർ (സർവീസ് സെൽ കൺവീനർ തിരുവനന്തപുരം) വിനു കെ എസ് (മീഡിയ സെൽ കൺവീനർ പത്തനംതിട്ട) എന്നിവരെ തിരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *