January 15, 2026

ആറ്റിങ്ങൽ : സമഗ്ര ശിക്ഷാകേരളം, ആറ്റിങ്ങൽ ബി ആർ സി വഴി നടപ്പിലാക്കുന്ന ബഡ്ഡിംഗ് റൈറ്റേഴ്സ് – വായനക്കൂട്ടം എഴുത്തുകൂട്ടം
ഏകദിന ശില്പശാല ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ  സംഘടിപ്പിച്ചു. വായനക്കൂട്ടം എഴുത്തുകൂട്ടം ശില്പശാലയുടെ ഉദ്ഘാടനം സ്കൂളിലെ അധ്യാപികയും പ്രശസ്ത കഥാകാരിയുമായ  വിജയലക്ഷ്മി വിഎസ് നിർവഹിച്ചു. എഴുത്തും വായനയും എങ്ങനെയാണ് ഒരു വ്യക്തിയെ സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നതെന്ന് ഉദ്ഘടക വിശദീകരിച്ചു. സമൂഹത്തിൽ നന്നായി ഇടപെടാൻ എഴുത്തിന് സാധിക്കുമെന്നും എഴുത്ത് നമുക്ക് ആശ്വാസവും ആനന്ദം നൽകുന്നുവെന്നും ഡയറിയെടുത്ത് ഓരോ കുട്ടിയുടെയും ജീവിതത്തിന്റെ ഭാഗമാക്കണമെന്നും വിജയലക്ഷ്മി ഓർമ്മിപ്പിച്ചു. ചടങ്ങിൽ വിദ്യാരംഗം കലാസാഹിത്യവേദി ആറ്റിങ്ങൽ ഉപജില്ലയുടെ കൺവീനറും സ്കൂളിലെ അദ്ധ്യാപകനുമായ ഷാജി എ അധ്യക്ഷനായി. സീനിയർ അസിസ്റ്റന്റ് സൈജാറാണി എം എസ് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ .ജവാദ് എസ്, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ  ഹസീന എ, ഹെഡ്മാസ്റ്റർ .അനിൽകുമാർ കെ, എസ്.ആർ ജി കൺവീനർ .ശുഭ ജെ എസ്, ബി ആർ സി ക്ലസ്റ്റർ കോ ഓർഡിനേറ്റർമാരായ മായ യു ഐ എന്നിവർ സംസാരിച്ച പി ടി എ പ്രസിഡന്റ്.സന്തോഷ് എസ് ആശംസാസന്ദേശം അറിയിച്ചു. ഉദ്ഘാടന സമ്മേളനത്തിന് നന്ദി അർപ്പിച്ചുകൊണ്ട് സീനിയർ മലയാളം അധ്യാപികയായ  ഷീബ എ.എ സംസാരിച്ചു.വായനയിലും സർഗ്ഗത്മകരചനകളിലും അഭിരുചിയുള്ള 6 മുതൽ 9 വരെ ക്ലാസ്സുകളിലെ കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ ശില്പശാല ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപിക  രാജി ആർ.എസ് നയിച്ചു. മലയാളം അധ്യാപികമാരായ  വിധു വി എം,  ഷൈനി ഒ. എം, ആശാ ഗോപാൽ എന്നിവർ വിവിധ സെക്ഷനുകൾക്ക് വേണ്ട പിന്തുണ നൽകി. ബി എഡ് ട്രെയിനിങ് ടീച്ചർമാരുടെ സഹായത്തോടെ സ്മാർട്ട് ക്ലാസ്സ് റൂമിൽ വ്യത്യസ്ത തരത്തിലുള്ള സർഗാത്മക പോസ്റ്ററുകളും ചാർട്ടുകളും സാഹിത്യ ശകലങ്ങളും പതിപ്പിച്ചത് കുട്ടികളുടെ സവിശേഷ ശ്രദ്ധ കൊണ്ടുവരാൻ സഹായിച്ചു. രാവിലെ പത്തരയോടെ ആരംഭിച്ച ശില്പശാല പ്രധാനപ്പെട്ട സെക്ഷനുകളിലൂടെ കടന്നുവന്ന് കുട്ടികളുടെ രചനകളുടെ അവതരണവും ഫീഡ്ബാക്കും അവലോകനവും നടത്തി വൈകുന്നേരം  സമാപിച്ചു. ശില്പശാലകളിൽ വിവിധ തരത്തിലുള്ള സർഗ്ഗാത്മക രചനകൾ രൂപപ്പെട്ടു. ഇവ പതിപ്പാക്കി ബിആർസി യിൽ സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *