പ്രവാസി കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് മുനിസിപ്പാലിറ്റിയിലേക്ക് നടത്തിയ ധർണ്ണ സമരത്തിന്റെയും കോളേജ് പ്രിൻസിപ്പളുമായി നടത്തിയ നിരന്തരം ഇടപെടലുകളുടെയും അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഗവൺമെൻറ് കോളേജിൽ കുന്നുകൂടി കിടന്ന ടൺ കണക്കിന് മാലിന്യങ്ങൾ പൂർണമായും നിർമാർജനം ചെയ്യുകയും വിദ്യാർത്ഥികൾക്കും അധ്യാപർക്കും സഞ്ചാരയോഗ്യമാക്കുകയും ചെയ്തു…




ഈ സരത്തിനു നേതൃത്വം നൽകിയത് കോൺഗ്രസിന്റെ സീനിയർ നേതാവ് മുൻ നഗരസഭ വൈസ് ചെയർമാനുമായ ഡോക്ടർ വിഎസ് അജിത് കുമാർ, പ്രവാസി കോൺഗ്രസിന്റെ ജില്ലാ ജനറൽ സെക്രട്ടറി സബീർ കോരാണി, ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ് കെ ആർ അഭയൻ,ആറ്റിങ്ങൽ പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശ്രീരംഗൻ പ്രവാസി കോൺഗ്രസ് നേതാക്കളായ പാണന്റെമുക്ക് സലിം ആലങ്കോട് സഫീർ മഹേഷ് കുമാർ വിജയപിള്ള സോപാനം പള്ളിമുക്ക്
നാസർ തുടങ്ങിയവരാണ്.
