കിഴുവിലം പഞ്ചായത്തിന്റെ അതിർത്തി പ്രദേശമായ മാമത്തു മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള നഗരസഭ തീരുമാനം റദ്ധാക്കാൻ പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് പ്രമേയം പാസ്സാക്കി സംസ്ഥാന സർക്കാരിന് നൽകണം എന്നാവശ്യപ്പെട്ട് SDPI മാമം ബ്രാഞ്ച് കമ്മിറ്റി കിഴുവിലം പഞ്ചായത്ത് സെക്രട്ടറിക്കു നിവേദനം നൽകി. പൊതുജനങ്ങളിൽ നിന്നും ശേഖരിച്ച ഒപ്പുകൾ സഹിതമാണ് നിവേദനം നൽകിയത്.മാമം നദിയിൽ നിന്നും 50 മീറ്റർ മാത്രം മാറിയാണ് പുറമ്പോക്ക് ഭൂമിയിൽ നിർദിഷ്ട എഫ് എസ് ടി പി പ്ലാന്റ് സ്ഥാപിക്കാൻ ആറ്റിങ്ങൽ നഗരസഭ തീരുമാനിച്ചു കളക്ടർക്കു കത്ത് നൽകിയിട്ടുള്ളത്.ഇത്തരമൊരു പ്ലാന്റ് ജനവാസ മേഖലയിൽ സ്ഥാപിച്ചാൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും നഷ്ടം ഉണ്ടാകുമെന്നും നിവേദനത്തിൽ ചൂണ്ടികാട്ടി. ജില്ലാ കമ്മിറ്റി അംഗം അഡ്വ ഷിബു കോരാണി, ബ്രാഞ്ച് ഭാരവാഹികൾ ആയ അബ്ദുൽ ജബ്ബാർ, അബ്ദുൽ അസീസ്, അബ്ദുൽ ഷുക്കൂർ എന്നിവരാണ് നിവേദനം നൽകിയത്.
