ദേശീയ കായിക വേദി ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മ ഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിച്ചു, കിഴുവിലം കുറക്കട ജംഗ്ഷനിൽ നടന്ന അനുസ്മരണയോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് ഷൈജു കുറക്കട അധ്യക്ഷതവഹിച്ചു, ദേശീയ കായിക വേദി ജില്ലാ ജനറൽ സെക്രട്ടറി എസ്. കെ. സുജി മുഖ്യപ്രഭാഷണം നടത്തി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ മാരായ പ്രദീപ് കൊച്ചുപരുത്തി, പനയത്തറ ഷെരീഫ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി ലാൽ കോരാണി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി നിഖിൽ കോരാണി,കർഷക കോൺഗ്രസ് മുദാക്കൽ മണ്ഡലം പ്രസിഡന്റ് അനൂപ് ഊരുപൊയ്ക, ദളിത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അനീഷ്, മുതിർന്ന കോൺഗ്രസ് നേതാവ് സുദർശനൻ, ഐ. എൻ. റ്റി. യു. സി. പ്രവർത്തകർ, മറ്റു കോൺഗ്രസിന്റെയും പോഷക സംഘടനയുടെയും പ്രവർത്തകർ അനുസ്മരണം നടത്തി.

ചടങ്ങിൽ ദേശീയ കായിക വേദി ജില്ലാ ജനറൽ സെക്രട്ടറി എസ്. കെ സുജി സത്യവാചകം ചൊല്ലി.
