വേട്ടംപള്ളി പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് അടിയന്തരമായി പരിഹാരം കാണാൻ ആനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിതയ്യാറാകണമെന്ന് കോൺഗ്രസ്സ് വേട്ടമ്പള്ളി വാർഡുസമ്മേളനം ആവശ്യപ്പെട്ടു
ഗ്രാമപഞ്ചായത്ത് മെമ്പർ കെ ശേഖരന്റെ അധ്യക്ഷതയിൽ കൂടിയ വാർഡ് സമ്മേളനം മുൻ കെപിസിസി നിർവാഹക സമിതി അംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു ആനാട് പഞ്ചായത്തിലെയും നന്ദിയോട് പഞ്ചായത്തിലെയും സാധാരണക്കാരുടെ കുടിവെള്ളക്ഷാമം പരിഹരിക്കുവാനാണ് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ ആനാട്- നന്ദിയോട് കുടിവെള്ള പദ്ധതിക്ക്
തുടക്കം കുറിച്ചതെന്നും എന്നാൽ മാറിവന്ന ഇടതുപക്ഷ ഗവൺമെൻ്റും സ്ഥലം എംഎൽഎയും ഈ പദ്ധതി പൂർത്തീകരിക്കുവാൻ യാതൊരു നടപടിയും സ്വീകരിക്കാത്തത് കൊണ്ടാണ് വർഷങ്ങളായി ഈ പദ്ധതി മുടങ്ങിക്കിടക്കുന്നതെന്നും ആനാട് ജയൻ പറഞ്ഞു കടുത്ത വേനലിലേക്ക് നാടു കടന്നുപോകുമ്പോൾ മലയോര മേഖലകളിൽ കുടിവെള്ളക്ഷാമം അതി രൂക്ഷമാവുമ്പോൾ അടിയന്തരമായി സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു മൂഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് വേട്ടംപള്ളി സനൽ ആനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഹുമയൂൺ കബീർ ഗ്രാമപഞ്ചായത്ത് മെമ്പർ ആർ അജയകുമാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ
ഇര്യനാട് രാമചന്ദ്രൻ കല്ലിയോട് ഭുവനേന്ദ്രൻ വേട്ടം പള്ളി അനിൽ
മഹിളാകോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്
ഷെമി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ പത്മിനിയമ്മ ഷിനു പന്നിയോട്ട് കോണം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്ബിജു തുടങ്ങിയവർ
സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു
