ധീര രക്തസാക്ഷികൾ കൃപേഷിന്റെയും ശരത് ലാലിന്റെയും ആറാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻറ് ഉണ്ണിക്കുട്ടൻ നായർ നേതൃത്വം നൽകി. ജില്ലാ സെക്രട്ടറിമാരായ ശരത് ശൈലേശ്വരൻ, ഷിനു നെട്ടയിൽ. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് താഹിർ നെടുമങ്ങാട്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മഹേഷ് ചന്ദ്രൻ,മനു വാണ്ട,അഫ്സൽ വളിക്കോട്, മണ്ഡലം സെക്രട്ടറി ഉണ്ണികൃഷ്ണൻ, ഷാഹിം എസ്, അഖിൽ മോഹൻ, വിധു വിനോദ്,ബിനോയ് എന്നിവർ പങ്കെടുത്തു
