ആറ്റിങ്ങൽ ടൗൺ റെസിഡെൻസ് അസോസിയേഷൻ വാർഷികം
ടൗൺ റെസിഡെൻസ് അസോസിയേഷന്റെ വാർഷികാഘോഷവും പൊതുസമ്മേളനവും നഗരസഭാധ്യക്ഷ എസ്.കുമാരി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജി.ജയദേവൻ അധ്യക്ഷനായി. എം.എസ്.മണി, മുഹമ്മദ് നിസാർ, ഡോ. ജി.പി.സതീദേവി, ജി.എസ്.ബിനു, എസ്.സുജി, എൻ.രവീന്ദ്രൻനായർ, വിജയമോഹനൻനായർ, കെ.അശോക് കുമാർ, വി.മോഹനൻനായർ, ജി.സുരേന്ദ്രൻ, ടി.വി.രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി എസ്.രാമദാസൻപോറ്റി (പ്രസിഡന്റ്), വി.ദീപുലാൽ, (സെക്രട്ടറി), മുഹമ്മദ് നിസാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. പുതിയ ഡയറക്ടറിയുടെ പ്രകാശനവും നടന്നു.
