കാട്ടാന ആക്രമണ ഭീതിയിൽ ഒരു ഗ്രാമം
ആന ഓടിയെത്തുന്നതു കണ്ടിട്ടുണ്ടോ ഉരുണ്ട് ഒരു ഗോളം നമ്മുടെ അടുത്തേക്ക് ചീറിപ്പാഞ്ഞു വരുന്നതു കാണാം. ജീവനു ബലമുണ്ടെങ്കിൽ രക്ഷപെടും.’ 65 കാരനായ അലിയാർ കുട്ടിയുടെ വാക്കുകൾ. കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചിലെ പെരിങ്ങമല വനാന്തര മേഖലയിലെ ശാസ്താംനട നിവാസിയാണ് അലിയാർ കുട്ടി.
കാട്ടാന ആക്രമണ ഭീതിയിൽ ഉൾവനത്തിൽ കുരുങ്ങിക്കിടക്കുന്ന നിലയിലാണ് ഇവിടെയുള്ള നൂറോളം കുടുംബങ്ങൾ. ആനയുടെ ആക്രമണം ഉണ്ടാകുമോയെന്ന് ഭയപ്പെട്ട് പകൽ പോലും പുറത്തിറങ്ങുന്നതു കുറവ്. കഴിഞ്ഞ ദിവസം വനപാതയിലൂടെ ശാസ്താംനടയിലേക്ക് വൈകിട്ട് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്ത രാജീവ്, സുധി എന്നീ യുവാക്കളെ കാട്ടാന ആക്രമിച്ചിരുന്നു. ഇരുവരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
