നിയന്ത്രണം വിട്ട കാർ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ലൈറ്റ് ഇടുകയായിരുന്ന കണ്ണംമ്പള്ളി ലളിത ഭവനിൽ ബിജു (42) വിനെ ഇടിച്ചു തെറിപ്പിച്ചു. തുടർന്ന് മിനിലോറിയിൽ ഇടിച്ചു നിന്നു. ഗുരുതര പരുക്കേറ്റ ബിജു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. കൂവക്കുടി പാലത്തിന് സമീപമാണ് അപകടം.
വെള്ളനാട്ട് നിന്ന് നെടുമങ്ങാട്ടേക്ക് പോയ കാർ ആണ് അപകടത്തിൽപ്പെട്ടത്. റോഡിന്റെ വശത്ത് ലൈറ്റ് ഇടുകയായിരുന്ന ബിജുവിനെ ഇടിച്ച ശേഷം മിനിലോറിയിൽ ഇടിച്ചു നിന്നു. സമീപത്ത കടയുടെ മുൻവശവും തകർന്നു. മിനി ലോറി വശത്ത് ഒതുക്കിയ ശേഷം ഇതിൽ ഉണ്ടായിരുന്നവർ കടയുടെ സമീപത്ത് ഇരുന്ന് ആഹാരം കഴിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട കാർ തകർന്നു. മിനിലോറിയ്ക്കും നാശം ഉണ്ടായി. അരുവിക്കര പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു..






