കിഴുവിലം ഗ്രാമപഞ്ചായത്തിലെ കുറക്കട എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിലെ ഫാമിലി ഹെൽത്ത് സെന്ററും പരിസരങ്ങളും ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കിഴുവിലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കടയറ ജയചന്ദ്രൻ നിർവഹിച്ചു, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുറക്കട മധു, ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഷാനവാസ് എം കെ കെ, ബ്ലോക്ക് സെക്രട്ടറി മണികണ്ഠൻ ദളിത് കോൺഗ്രസ് ജില്ലാ ജന :സെക്രട്ടറി ബിജു കാട്ടുമ്പുറം,,കിഴുവിലം സർവീസ് സഹകരണ ബോർഡ് മെമ്പർ ബിന്ദു, വാർഡ് പ്രസിഡന്റ് ജയപ്രകാശ്, ശശികുമാർ, ഗീരീഷ്, അനിത. കെ, സജിവ് സുമേഷ്, ദേവദാസ്,തുടങ്ങി എട്ടാം വാർഡ് കമ്മിറ്റി അംഗങ്ങൾ എന്നിവരും പങ്കെടുത്തു.
