വെള്ളറട:
ഫ്രിഡ്ജില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിക്കരിഞ്ഞു. വെള്ളറട മണത്തോട്ടം ആനന്ദഭവനില്‍ ധര്‍മ്മരാജന്റെ വീടാണ് കത്തിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ചരയ്ക്ക് ആയിരുന്നു സംഭവം. തീ ആളിപ്പടരുന്നത് കണ്ട് വീട്ടില്‍ ഉണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടി മാറിയതിനാല്‍ ദുരന്തം ഒഴിവായി. പാറശ്ശാലയില്‍ നിന്ന് എത്തിയ അഗ്നിശമനസേന തീയണച്ചു. ഫ്രിഡ്ജ് പൂര്‍ണമായും കത്തിക്കരിഞ്ഞു സമീപത്ത് ഉണ്ടായിരുന്ന മിക്സി ഇലക്ട്രോണിക് സാധനങ്ങള്‍ എന്നിവ അഗ്നിക്ക് ഇരയായി. വീടിന്റെ ഒരു ഭാഗത്ത് സൂക്ഷിച്ചിരുന്ന തടി ശേഖരം പൂര്‍ണമായും കത്തി നശിച്ചു. . വീടിന്റെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരുന്ന ആസ്ബറ്റോസ് ഷീറ്റുകള്‍ പൊട്ടിപ്പൊളിഞ്ഞ് കത്തിയമര്‍ന്നു. ചിത്രം.ഫ്രിഡ്ജില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തി നശിച്ച നിലയില്‍
