അഴൂർ.എ.ഐ.സി.സി നിർദ്ദേശ പ്രകാരം എല്ലാ വാർഡുകളിലും നടക്കുന്ന മഹാത്മാഗാന്ധി സ്മൃതി കുടുംബ സംഗമത്തിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം അഴൂർ പഞ്ചായത്തിലെ രണ്ടാം വാർഡായ അഴൂർക്ഷേത്രം വാർഡിൽ മുൻ എം.പി എൻ പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻ്റ് ജി. ചന്ദ്രസേനൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ വാർഡിലെ മുതിർന്ന കോൺഗ്രസ് നേതാവ് . നാരായണപിള്ളയെ ആദരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കെ.എസ് അജിത്കുമാർ, ബി.മനോഹരൻ, എ.ആർ നിസാർ, അഴൂർ വിജയൻ, മാടൻവിള നൗഷാദ്, നസിയാ സുധീർ, പ്രവീണകുമാരി, എസ്.ജി അനിൽകുമാർ, ചന്ദ്രബാബു, രാജൻ കൃഷ്ണപുരം, എസ്. മധു, എസ് സുരേന്ദ്രൻ, എം.ഷാബുജാൻ, അഴൂർ രാജു തുടങ്ങിയവർ പ്രസംഗിച്ചു.



