കാര്യവട്ടം റാഗിങ്: 7 വിദ്യാർഥികൾക്ക് സസ്പെൻഷൻ
കാര്യവട്ടം ഗവ. എൻജിനീയറിങ് കോളജിൽ ഒന്നാം വർഷ വിദ്യാർഥിയെ റാഗ് ചെയ്ത സംഭവത്തിൽ ഏഴു വിദ്യാർഥികൾക്ക് സസ്പെൻഷൻ. മൂന്നാം വർഷ വിദ്യാർഥികളായ ആറു പേർക്കെതിരെയും രണ്ടാം വർഷ വിദ്യാർഥിയായ ഒരാൾക്കെതിരെയുമാണ് നടപടി. അവസാന വർഷ ബിഎസ്സി വിദ്യാർഥികളായ അലൻ, അനന്തൻ, വേലു, ശ്രാവൺ, സൽമാൻ, ഇമ്മാനുവൽ, രണ്ടാം വർഷ വിദ്യാർഥി പാർഥൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
