നെടുമങ്ങാട് പനവൂർ ചുമടുതാങ്ങിയിൽ വൈകുന്നേരം 4 മണിയോടെയാണ് സംഭവം. ചുമട് താങ്ങി ജംഗ്ഷനിൽ നിന്നിരുന്ന വർഷങ്ങൾ പഴക്കമുള്ള മരമാണ് റോഡിലേക്ക് പതിച്ചത്. റോഡരികിലെ ഇലക്ടിക് പോസ്റ്റിലും കാറിൻ്റെ നടുവിലും മരം വീണു. കാർ തകർന്നെങ്കിലും യാത്രക്കാർ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. മൂന്നാനക്കുഴിയിൽ നിന്നും ജോലി കഴിഞ്ഞ് തൊഴിലാളികളെ തിരികെ കൊണ്ട് വരുമ്പോഴാണ് അപകടം. പനവൂർ കൊങ്ങണംകോട് പമ്പാടി സ്വദേശി ഹക്കിം ആണ് കാറോടിച്ചിരുന്നത്. മൊത്തം അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത്. സ്കൂൾ വിട്ട് ബസുകൾ വരുന്ന സമയത്താണ് അപകടം നടന്നത് . എതിർ ദിശയിലേക്ക് വീണെങ്കിൽ ഒരു വീട് തകരുന്ന അവസ്ഥയാകുമായിരുന്നു.
