തിരുവനന്തപുരം.എഴുത്തുകാരി സലീന സലാവുദീന്റെ പുതിയ നോവൽ ‘അവസാനത്തെ അദ്ധ്യായം’ പ്രകാശനം ചെയ്തു. തിരുവനന്തപുരം വൈ എം സി എ ലൈബ്രറി ഹാളിൽ പത്മശ്രീ ഡോ. അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി പ്രൊഫ. അലിയാർ സാറിന് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്. പത്മശ്രീ ഡോ. കെ. ഓമനക്കുട്ടി ടീച്ചർ, തിരുവനന്തപുരം സാംസ്കാരിക കൂട്ടായ്മയുടെ ചെയർമാൻ ഡോ. എം. ആർ. തമ്പാൻ സാർ, സെക്രട്ടറി . കലാം കൊച്ചേറ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
പുസ്തകം ലഭിക്കുന്നതിന് 9495923103 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടുക. തപാൽ ചാർജ് സൗജന്യമായി പുസ്തകം ലഭിക്കും.
