അഴൂർ കഥാകൃത്തും നോവലിസ്റ്റും ഡോ. അംബേദ്ക്കർ ഫെല്ലോഷിപ്പ് നാഷണൽ അവാർഡും നേടിയ സലീന സലാവുദീനെ അഴൂർ ഗ്രാമ പഞ്ചായത്ത് ആദരിച്ചു. അഴൂർ ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടൂത്തി നടപ്പിലാക്കിയ ‘ജ്വാല‘ എന്ന വനിത ജംഗ്ഷൻ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയ ചടങ്ങിൽ വച്ചാണ് പഞ്ചായത്ത് മെമ്പർ ആദരിച്ചത്.


