നെടുമങ്ങാട്: രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച
ധീര ജവാന്മാരുടെ ത്യാഗത്തിന്റെ പുൽവാമ ആറാം വാർഷികത്തോട് അനുബന്ധിച്ച് നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സ്മൃതി സംഗമം സംഘടിപ്പിച്ചു.
നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ അനുസ്മരണ പ്രഭാഷണം നടത്തി.
വേദി ഭാരവാഹികളായ തോട്ടുമുക്ക് വിജയൻ, പുലിപ്പാറ യൂസഫ്, തോട്ടുമുക്ക് പ്രസന്നൻ, നെടുമങ്ങാട്എം നസീർ, ഇല്യാസ് പത്താം കല്ല്, വെമ്പിൽ
സജി, ഷഫീഖ് വാളിക്കോട്, വഞ്ചുവം ഷറഫ്, നൗഷാദ് കായ്പാടി തുടങ്ങിയവർ നേതൃത്വം നൽകി.
