ആലംകോട് .ഹൈസ്കൂളിനു സമീപം ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു. മേവർക്കൽ പ്ലാവില വീട്ടിൽ അരുൺ കെ (20) ആണ് മരിച്ചത്.രാവിലെ 7 മണിയോടെയാണ് അപകടം. ആലംകോട് ഹൈസ്കൂളിന് സമീപമുള്ള വളവിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിൻ ഭാഗത്ത് അരുൺ സഞ്ചരിച്ച ബൈക്ക് ഇടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞു. അരുണിനെ ആറ്റിങ്ങൽ ഫയർഫോഴ്സിന്റെ ആംബുലൻസിൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. ആറ്റിങ്ങൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
