തിരുവനന്തപുരം .ഇസ്ലാമിക് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ റമദാൻ മാസത്തോട് അനുബന്ധിച്ചുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ജില്ലാ തലത്തിലുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് വിതുര മേഖലയിലെ കല്ലാർ, ആനപ്പാറ എന്നിവിടങ്ങളിലെ സാധുക്കളായ കുടുംബങ്ങൾക്ക് റമദാൻ റിലീഫ് കിറ്റ് വിതരണം നടത്തുകയുണ്ടായി .റിലീഫ് കിറ്റ് വിതരണം ഉദ്ഘാടനം ഇസ്ലാമിക്. കൾച്ചറൽ അസോസിയേഷൻ ചെയർമാൻ അഡ്വക്കേറ്റ് എ എം കെ നൗഫൽ നിർവഹിച്ചു .ഈ പ്രവർത്തനങ്ങൾക്ക് ഭാരവാഹികളായ എ. അബൂബക്കർ,കാജാ മുഹമ്മദ്, ഖാദർ റൂബി, സെയ്ദ് അലി. അബ്ദുൽസലാം .വിതുര മുസ്ലിം ജമാഅത് പ്രസിഡൻറ് .പി എ .അബ്ദുൽ റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി.
