നാവായിക്കുളം തട്ടുപാലം ജംക്ഷനിൽ അപകടക്കെണി
ദേശീയപാത നിർമാണത്തെ തുടർന്ന് നാവായിക്കുളം തട്ടുപാലം ജംക്ഷനിൽ ഓടയ്ക്ക് സമീപം റോഡിന് കുറുകെ എടുത്ത കുഴി അപകടക്കെണിയായി തുടരുന്നു. ഇത് മൂടാൻ അധികൃതർ തയാറാകാത്തത് പ്രതിഷേധങ്ങൾക്കിടയാക്കി. 2 വർഷമായി ഇതേ അവസ്ഥയിൽ തുടരുന്ന കുഴി മൂടണം എന്നാവശ്യപ്പെട്ട് വാർഡ് അംഗം നാവായിക്കുളം അശോകൻ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല.
പാവൂർകോണം ഏലായിൽ നിന്ന് കുന്നത്തു പണ ഏല തോട്ടിലേക്ക് വെള്ളം പോകുന്നതിന് റോഡ് നിർമാണം ആരംഭിച്ചപ്പോൾ തടസ്സം നേരിട്ടിരുന്നു. വെള്ളം പൊങ്ങിയതോടെ ഇത് ഒഴുക്കി വിടാനാണ് കുഴി എടുത്തത്. വെള്ളം പോകുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തിയാൽ മാത്രമേ ഈ ഭാഗത്തെ പണി പൂർത്തിയാക്കാൻ സാധിക്കൂ.
