വെള്ളറട.: വീട്ടിലെ അലമാരയില്‍ സെവൻ അപ്പ് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയെ കുടിച്ച രണ്ടു വയസ്സുകാരൻ മരണപ്പെട്ടു. ചെറിയകൊല്ല ദേവികട് പനച്ചക്കാല വീട്ടില്‍ അനില്‍- അരുണ ദമ്പതികളുടെ മകന് ആരോണ്‍(2) ആണ് മരണപ്പെട്ടത്. വീടിന്റെ അടുക്കളയിലെ അലമാരയില്‍ ആണ് സോഡ വാങ്ങിയ കുപ്പിയില്‍ മണ്ണെണ്ണ സൂക്ഷിച്ചിരുന്നത്. കുട്ടിയെ കാരക്കോണം മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. സഹോദരന് അനുരുദ്ധ്(5). .
