കഴക്കൂട്ടം ബൈപാസിൽ ആക്കുളം പാലത്തിനു സമീപം വാൻ മറിഞ്ഞ് അപകടം.
ബൈപാസിൽ ആക്കുളം പാലത്തിനുസമീപം വാൻ മറിഞ്ഞ് 5 കുട്ടികളടക്കം 19 പേർക്ക് പരുക്ക്. ആരുടെ പരുക്കു ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ പുലർച്ചെ 4.30 ന് ആണ് അപകടം. ചവറയിൽനിന്ന് ആറ്റുകാൽ പൊങ്കാല അർപ്പിക്കാൻ എത്തിയവർ സഞ്ചരിച്ച വണ്ടി ആക്കുളം പാലത്തിൽവച്ച് നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞു. കഴക്കൂട്ടം, ചാക്ക ഫയർ ഫോഴ്സിനെയും തുമ്പ പൊലീസിനെയും നാട്ടുകാർ വിവരമറിയിച്ചു. പൊലീസും ഫയർഫോഴ്സുമെത്തി പരുക്കേറ്റ 12 സ്ത്രീകളെയും 2 പുരുഷൻമാരെയും മെഡിക്കൽ കോളജ് ആശുപത്രിയിലും 5 കുട്ടികളെ എസ്എടിയിലും പ്രവേശിപ്പിച്ചു. പ്രാഥമികശുശ്രൂഷ നൽകി 17 പേരെ പറഞ്ഞുവിട്ടു. രണ്ടു പേർ ചികിത്സയിലാണ്.
