ചിറയിൻകീഴ്.മഹാകവി കുമാരനാശാന്റെ 152 മത് ജന്മ വാർഷികത്തോട് അനുബന്ധിച്ചു ചിറയിൻകീഴ് പുതുക്കരി Amasc നടത്തിയ ചിത്ര രചന മത്സരത്തിൽ വിജയികളായവരുടെ പുരസ്കാരങ്ങൾ വിതരണം ചെയ്തു.4 മേഖലകളിൽ ആയി 60 ഓളം പേർ വാശിയേറിയ മത്സരത്തിൽ പങ്കാളികളായി. Amasc അങ്കണത്തിൽ പ്രസിഡന്റ് ഭാഗി അശോകന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി പ്രശസ്ത കവിയും വാഗ്മിയുമായ ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്തു പ്രശസ്ത ചിത്രകാരൻ കാരക്കാമണ്ഡപം വിജയകുമാർ,.Amasc സെക്രട്ടറി ദിനേശ് കെ, ബീജ സുരേഷ് ആസ് ക്ലബ് സെക്രട്ടറി ജോയ് ലാൽ,,മുൻ ക്ലബ്ബ് ഭാരവാഹികളായ അഡ്വക്കേറ്റ് എ ബാബു,ജി വ്യാസൻ, തുടങ്ങിയവർ പങ്കെടുത്തു.സമാപനത്തോട് അനുബന്ധിച്ചു പുതുക്കരിയിലെ കലാകാരികൾ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസും കൈകൊട്ടികളി മത്സരവും നടന്നു




