അഴൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പാലീയേറ്റീവ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ആംബുലൻസ് ദിവസങ്ങളായി ഓടാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആംബുലൻസിൽ റീത്ത് വച്ച് പ്രതിഷേധിച്ചു. വാഹനത്തിന് പെട്രോൾ അടിക്കുന്നതിന് പമ്പുടമക്ക് പഞ്ചായത്ത് നൽകേണ്ട തുക നൽകാത്തതിനെത്തുടർന്ന് ഇന്ധനം ലഭിക്കാത്തതാണ് ഈ അവസ്ഥക്ക് കാരണം. പഞ്ചായത്തിലെ നൂറു കണക്കിന് പാലിയേറ്റീവ് രോഗികൾക്ക് ആശ്വാസവുമായി എത്തേണ്ട വാഹനം ഉടനടി നിരത്തിലിറക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എ. ആർ നിസാർ, നേതാക്കളായ കെ. ഓമന, എസ്. മധു, എസ്.ജി അനിൽകുമാർ, ജനകലത, രാജൻ കൃഷ്ണപുരം, തോന്നക്കൽ സജാദ്, അനുരാജ്, സന്തോഷ് അഴൂർ, ബെന്നി ബാബു, ചന്ദ്രസേനൻ തുടങ്ങിയവർ പങ്കെടുത്തു.
