വെള്ളല്ലൂർ ഈഞ്ചമൂല ചെറുകര പൊയ്ക പേഴുവിള വീട്ടിൽ ബാബു എന്നയാളാണ് ഈ ക്രൂരത കാട്ടിയത് .
ഈ കഴിഞ്ഞ ഞായറാഴ്ച യാണ് സംഭവം . വീട്ടിൽ മറ്റൊരാളുമായി മദ്യപിച്ചു കൊണ്ടിരുന്ന ബാബു മദ്യ ലഹരിയിൽ വീട്ടിലുണ്ടായിരുന്ന മകളുടെ മകൻ ആദിത്യനെ തേക്ക് മരത്തിൽ കെട്ടിയിട്ട് തടികൾ ഉപയോഗിച്ച് മർദ്ദിച്ചത്.
പല ദിവസങ്ങളിലും ഈ കുട്ടിക്കും, സഹോദരനും ആഹാരം പോലും കൊടുക്കാറില്ലെന്ന് അയൽവാസികൾ പറയുന്നു. .മാരകമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നഗരൂർ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തു. കുട്ടിയുടെ പിതാവ് മരണപ്പെട്ട ശേഷം അമ്മ മറ്റൊരു വിവാഹം ചെയ്തതിനാൽ . മുത്തച്ഛനായ ബാബുവിന്റെ കൂടെയാണ് കുട്ടി കഴിയുന്നത്.
കുട്ടിയുടെ വയറിനും മർദ്ദനമേറ്റിട്ടുണ്ട്.
