January 15, 2026

മരുതിക്കുന്ന് മുസ്ലിം ജമാഅത്തിന്റെ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് വർക്കല ഡോ.അനൂപ്സ് ഇൻസൈറ്റ് കണ്ണാശുപത്രിയുടെയും മരുതിക്കുന്ന് മുസ്ലിം ജമാഅത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് ഏപ്രിൽ 19 ശനിയാഴ്ച നടക്കും. മരുതിക്കുന്ന് ജുമാ-മസ്ജിദ് ചീഫ് ഇമാം ഹാഫിള് ആഷിഖ് മന്നാനി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് എ.സലാഹുദ്ദീൻ അധ്യക്ഷത വഹിക്കും.
മരുതിക്കുന്ന് തൗഹീദുൽ ഇസ്ലാം മദ്രസാ ഹാളിൽ രാവിലെ 9. 30 മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ നടക്കുന്ന ക്യാമ്പിൽ നേത്രരോഗ വിദഗ്ധർ രോഗികളെ പരിശോധിക്കും. ഗ്ലൂക്കോമ, കോർണ്ണിയ പരിശോധനകൾ, കുട്ടികൾക്കുള്ള പ്രത്യേക നേത്ര രോഗ ചികിത്സ എന്നിവ ക്യാമ്പിൽ ഏർപ്പെടുത്തിയിട്ടുണ്ട്. തിമിര ശസ്ത്രക്രിയ ആവശ്യമായി വരുന്നവർക്കും, നേത്രരോഗവുമായി ബന്ധപ്പെട്ട വിവിധ ലാബ് ടെസ്റ്റുകൾ ചെയ്യേണ്ടവർക്കും പ്രത്യേക ഇളവുകൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് ക്യാമ്പ് കോർഡിനേറ്റർ അറിയിച്ചു.
സൗജന്യ നേത്രപരിശോധന ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 9895077658, 9961936746, 7025884923 എന്നീ മൊബൈൽ നമ്പറുകളിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണമെന്ന് മരുതിക്കുന്ന് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എ.സലാഹുദ്ദീൻ, സെക്രട്ടറി എം.നസീറുദ്ദീൻ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *