January 15, 2026

വർക്കല.ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള ചെമ്മരുതി മുത്താന മുനീറുൽ ഇസ്ലാം മദ്രസയിൽ 2025-26 അധ്യായന വർഷത്തിലെ പ്രവേശനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. “വിദ്യ നുകരാം വിജയം നേടാം” എന്നതാണ് ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീന്റെ ഈ അധ്യയന വർഷത്തെ മദ്രസ പ്രവേശനാഘോഷ സന്ദേശം. നവാഗതരെ സ്വീകരിക്കാനായി “ദിറായ മബ്റൂക്”, മികവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിക്കൽ, ലഹരി വിരുദ്ധ ബോധവൽക്കരണം, പഠനോപകരണ വിതരണം, ലഹരി വിരുദ്ധ പ്രതിജ്ഞ തുടങ്ങിയവ നടന്നു. ചെമ്മരുതി മുത്താന ജുമാ-മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് ഫാറൂഖ് ബാഖവി പ്രവേശനാഘോഷം ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് എ അബ്ദുൽ കഹാർ അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് ഇമാം ഷാഹുൽഹമീദ് സഖാഫി, ജമാഅത്ത് സെക്രട്ടറി ബി.ബദറുദ്ദീൻ, വൈസ് പ്രസിഡന്റ് ഷിഹാബുദ്ദീൻ, ജോയിന്റ് സെക്രട്ടറിമാരായ മുഹമ്മദ് ഷാഫി, നിസാറുദ്ദീൻ, ട്രഷറർ മുഹമ്മദ് ബിലാൽ, ‘അൽ-ഇഹ്സാൻ’ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഭാരവാഹികളായ മുഹമ്മദ് ബിലാൽ, എം.നജീബ്, ബി.ജാബിർ, വിദ്യാർത്ഥി പ്രതിനിധി മുഹമ്മദ് റോഷൻ എന്നിവർ പ്രസംഗിച്ചു.
മുനീറുൽ ഇസ്ലാം മദ്രസ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ‘അൽ-ഇഹ്സാൻ’ അംഗങ്ങൾ മദ്രസയിലേക്ക് വാട്ടർ കൂളർ സമ്മാനിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങളും, പഠനോപകരണങ്ങളും ചടങ്ങിൽ കൈമാറി. ചീഫ് ഇമാം മുഹമ്മദ് ഫാറൂഖ് ബാഖവി ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി. മദ്രസ വിദ്യാർത്ഥി ആദിൽ മുഹമ്മദ്‌ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പ്രവേശനാ ഘോഷങ്ങളുടെ ഭാഗമായി നവാഗതർക്കുള്ള സ്നേഹസമ്മാന വിതരണം, വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാ-സാംസ്കാരിക പരിപാടികൾ എന്നിവയും നടന്നു. മദ്രസ പ്രവേശനം ഈ മാസം 30 വരെ നീട്ടിയതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *