January 15, 2026

ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നീലക്കുറിഞ്ഞി – ജൈവവൈവിധ്യ പഠനോത്സവം ജില്ലാതല ക്വിസ് മത്സരം തിരുവനന്തപുരം എസ് എം വി ഗവ: ഹയർ സെക്കന്ററി സ്കൂളിൽ വച്ചു സംഘടിപ്പിച്ചു. ജില്ലാതലത്തില്‍ തെരഞ്ഞെടുത്ത 48 കുട്ടികൾ പങ്കെടുത്ത മത്സരം നവകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ അശോക് സി സ്വാഗതം പറഞ്ഞു. വിദ്യാ കിരണം മിഷൻ ജില്ലാ കോർഡിനേറ്റർ ദിനിൽ കെ എസ് അധ്യക്ഷത വഹിച്ചു. ക്വിസ് മാസ്റ്റർ സ്റ്റെഫിൻ ബാബു ക്വിസ് മത്സരം നിയന്ത്രിച്ചു. ഇതിനോടൊപ്പം ഓപ്പൺ ആക്റ്റിവിറ്റി ചോദ്യങ്ങൾ അക്ബർ ഷാ, ശ്രീപ്രീയ വിഎം എന്നിവർ വിലയിരുത്തുകയും ചെയ്തു.
ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ദേവിക എസ് എസ് ഗവൺമെന്റ്.യു.പി.എസ്, വെങ്ങാനൂർ, ഭഗവതിനട. , രണ്ടാം സ്ഥാനം ശിഖ ആർ സതീഷ് ഗവ. എച്ച്.എസ്.എസ്. തോന്നയ്ക്കൽ, മൂന്നാം സ്ഥാനം മാർത്ത മേരി ചാക്കോ, കാർമൽ എച്ച്.എസ്.എസ്, വഴുതക്കാട്, നാലാം സ്ഥാനം അർണവ് ആർ ശേഖർ, എസ് ആർ. എലിസബത്ത് ജോയൽ സിഎസ്ഐ ഇഎംഎച്ച്എസ്എസ് ആറ്റിങ്ങൽ എന്നിവർ കരസ്ഥമാക്കി. മത്സരത്തിൽ വിജയിച്ച 4 കുട്ടികൾക്കും 2025 മെയ് 16 , 17, 18 മൂന്നാറിൽ വച്ചു നടക്കുന്ന സംസ്ഥാന തല പഠന ക്യാമ്പിൽ പങ്കെടുക്കാം
വിജയികൾക് സർട്ടിഫിക്കറ്റ് വിതരണവും മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും പ്രത്യേക അംഗീകാരവും നൽകി.

Leave a Reply

Your email address will not be published. Required fields are marked *