January 15, 2026

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ആജീവനാന്ത പഠന സ്‌ഥാപനമായ സ്കോൾ -കേരള കൗമാരക്കാർക്കായി സംഘടിപ്പിച്ച ‘ഉല്ലാസം’ ക്യാമ്പ് ഇന്ന് (വ്യാഴാഴ്ച) സമാപിക്കും. പട്ടം ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വൈകീട്ട് 3.30ന് നടക്കുന്ന സമാപന സമ്മേളനം കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. എസ്. സി. ഇ. ആർ. ടി ഡയറക്ടർ ഡോ. ആർ. കെ. ജയപ്രകാശ് മുഖ്യാതിഥിയാകും. ഡെപ്യൂട്ടി മേയർ പി. കെ. രാജു സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. നാലു ദിവസത്തെക്യാമ്പിൽ സർഗാത്മക നാടകം, സർഗാത്മക നിർമാണ കല, നാടൻ കളികൾ എന്നിവയിൽ പരിശീലനവും ലഹരിവിരുദ്ധ ബോധവൽക്കരണം, സ്ട്രെസ് മാനേജ്മെൻറ്, കരിയർ ഗൈഡൻസ് എന്നീ ക്ലാസുകളും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *