വെളളറട: രാജ്യാന്തര തീർത്ഥാടനകേന്ദ്രമായ തെക്കൻ കുരിശുമല 68-ാമത് തീർത്ഥാടനത്തിന്റെ മൂന്നാം ദിനം തീർത്ഥാടകരുടെ തിരക്ക് വർധിച്ചു. അപ്രതീഷിതമായി ഉച്ചയ്ക്ക് പെയ്ത വേനൽ മഴ തീർത്ഥാടകർക്ക് ആശ്വാസമായി . രാവിലെ 10 മണിക്ക് നെയ്യാറ്റിൻകര രൂപത സംഘടിപ്പിച്ച യുവത – 2കെ25 യുവജന സംഗമം ഫാ. അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. യുവജനം ക്രിസ്തുവിലേയ്ക്ക് എന്നതായിരുന്നു വിഷയം. ഫാ. അരുൺ പി. ജിത്ത് ആമുഖ സന്ദേശം നൽകി. പുതിയ കാലവും രാസലഹരിയും എന്ന വിഷയത്തിൽ കേരള ലഹരി നിർമ്മാർജ്ജന സമിതി സംസ്ഥാന പ്രസിഡന്റ് രാജൻ അമ്പൂരി ക്ലാസ് എടുത്തു. വൈകുന്നേരം 4.30 ന് നടന്ന പെന്തിഫിക്കൽ ദിവ്യബലിയ്ക്ക് നെയ്യാറ്റിൻകര രൂപത സഹ മെത്രാൻ ഡോ. സെൽവരാജൻ ദാസൻ മുഖ്യ കാർമ്മികത്വം വഹിച്ചു.
സംഗമ വേദിയിലും ആരാധനാ ചാപ്പലിലും നെറുകയിലും നടന്ന തിരുകർമ്മങ്ങൾക്ക് ഫാ.സുരേഷ് ബാബു, ഫാ. അനു, ഫാ. അരുൺ പി. ജിത്ത്, ഫാ.ജസ്റ്റിൻ ഫ്രാൻസീസ്,, ഫാ.ജോയി മത്യാസ്, ഫാ. സാബു ക്രിസ്‌റ്റീൻ, ഫാ.ജിപിൻദാസ്, റവ. അഖിൽ.എ. ഒ, ഫാ. കിരൺ രാജ് . ഡി.പി., ഫാ. അരുൺ കുമാർ .എസ് എൽ, തുടങ്ങിയവർ കാർമ്മികരായിരുന്നു. വൈകുന്നേരം 6.30 മണിക്ക്സംഗമ വേദിയിൽ തെയ്സെ പ്രാർത്ഥനയ്ക്ക് ഫാ. അരുൺ പി. ജിത്ത് നേതൃത്വം നൽകി.
7.30 മണിക്ക് അമ്മാ നിമല മൈത്രി തീയേറ്റേഴ്സ് അവതരിപ്പിച്ച വിൽപ്പാട്ടും, 8.30 ന് പാറശ്ശാല നിസരി മ്യൂസിക് ഒരുക്കിയ ക്രിസ്തീയ സംഗീതാർച്ചനയും നടന്നു. ആരാധനാ ചാപ്പലിൽ കരിസ്മാറ്റിക് കമ്മീഷൻ നെയ്യാറ്റിൻകര രൂപത നയിച്ച ജാഗരണ പ്രാർത്ഥനയും നടന്നു.
