January 15, 2026

ആറ്റിങ്ങൽ : ആറ്റിങ്ങൽ ജനമൈത്രി പോലീസിന്റെയും എസ് സി എസ് ടി മോണിറ്ററി കമ്മിറ്റി യുടെയും ആഭിമുഖ്യത്തിൽ ആറ്റിങ്ങലിൽ ബോധവൽക്കരണ സെമിനാറും ക്ലാസും നടത്തി. രാസ ലഹരിയെ വലിച്ചെറിയൂ… സ്നേഹമാകുന്ന ജീവിതലഹരിയെ വാരി വാരി പുണരൂ… എന്ന സന്ദേശം ജനങ്ങളിലെത്തിക്കൂ… എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. ആറ്റിങ്ങൽ മൂന്നമുക്ക് ശ്രീ ചിത്തിര തിരുനാൾ റെസിഡൻസി ഹാളിൽവച്ചു നടന്ന ലഹരി മുക്ത പ്രയാണം സെമിനാറിൽ ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ചുലാൾ അധ്യക്ഷത വഹിച്ചു. റൂറൽ ജില്ലാ പോലീസ് സൂപ്രണ്ട് സുദർശൻ ഐപിഎസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. പ്രോഗ്രാം കൺവീനർ ദിലീപ് സ്വാഗതം പറഞ്ഞു.ആറ്റിങ്ങൽ എസ് എഛ് ഒ ഗോപകുമാർ, സബ് ഇൻസ്‌പെക്ടർ ജിഷ്ണു, കൺവീനർ ആറ്റിങ്ങൽ ബാലകൃഷ്ണൻ, കെപി അനിൽകുമാർ, വാർഡ് മെമ്പർമാരായ സതി. എസ്. ജയന്തി കൃഷ്ണ, സി ടി ആർ എ പ്രസിഡന്റ്‌ കൃഷ്ണണാചാരി, സെക്രട്ടറി ബി. ശശികുമാർ, ആശാ വർക്കർ ശിവകുമാരി. ജി അംഗൻവാടി ടീച്ചർ ഉഷ. ആർ സന്ദശീലൻ തുടങ്ങിയവർ സംസാരിച്ചു. എക്സൈസ് പ്രൈവൻറ്റീവ് ഓഫിസർ രാധാകൃഷ്ണൻ പിള്ള മുഖ്യ പ്രഭാഷണവും അറിവ് പകരലും നടത്തി. പ്രതിപക്ഷവും ഭരണപക്ഷവും ചേർന്ന് ലഹരി തുടച്ചു നീക്കാൻ പുതിയ നിയമ സംവിധാനം കൊണ്ടുവരണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *