ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതി ചികിത്സയ്ക്കിടെ കടന്നുകളഞ്ഞു.
ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതി മെഡിക്കൽകോളജ് ആശുപത്രിയിൽനിന്നു പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കിഴുവില്ലം മുടപുരം പുതുവവിള വീട്ടിൽ സബീർ (30) ആണ് കടയ്ക്കാവൂർ മുങ്ങിയത്. 13ന് രാത്രി 9നു ആയിരുന്നു സംഭവം. കടയ്ക്കാവൂർ സ്റ്റേഷൻ പരിധിയിൽ ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള ആക്രമണത്തിൽ സബീറിനും കുത്തേറ്റിരുന്നു.
Contents
കേസിൽ സബീറിനെ കോടതി റിമാൻഡ് ചെയ്തശേഷം ആശുപത്രിയിലേക്ക് മാറ്റി. മാർച്ച് 29 മുതൽ ചികിത്സയിൽ ആയിരുന്നു. കാവലിന് ഒരു സീനിയർ സിവിൽ പൊലീസ് ഓഫിസറെയും ഒരു സിവിൽ പൊലീസ് ഓഫിസഫറെയും ആണ് നിയോഗിച്ചിരുന്നത്. രാത്രി ഇവർ പുറത്തിറങ്ങിയ സമയത്താണ് പ്രതി മുങ്ങിയത്. പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
