നെടുമങ്ങാട്: കെഎസ്ആർടിസി
ബസ്സ് സ്റ്റാൻഡിൽ യാർഡിൻ്റെ നവീകരണവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് എം.എൽ.എയും
ബഹു.ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രിയുമായ ജി.ആർ അനിലിൻ്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറിയേറ്റിലെ ചേമ്പറിൽ ഇന്ന് യോഗം ചേർന്നു.
യോഗത്തിൽ രണ്ടുദിവസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നതിനും ജൂൺ മാസത്തിൽ വിദ്യാലയങ്ങൾ തുറക്കുന്നതിന് മുമ്പ് നിർമ്മാണ പ്രവർത്തികൾ പൂർത്തികരിക്കുന്നതിനും ഇതിൻ്റെ ഭാഗമായി ഗതാഗത ക്രമികരണങ്ങൾ കൈകൊള്ളുന്നതിനും യോഗത്തിൽ തീരുമാനമായി.
