

വർക്കല : മേയ് 12 മുതൽ 15 വരെ പാലക്കാട് നടക്കുന്ന ജോയിന്റ് കൗൺസിൽ 56ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം സംസ്ഥാന വ്യാപകമായി പതാകദിനം ആചരിച്ചു. ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള വർക്കല മേഖലയിൽ പത്തോളം ഓഫീസ് സമുച്ചയങ്ങളിൽ പതാക ദിനാചരണം സംഘടിപ്പിച്ചു.
വർക്കല മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ സംഘടിപ്പിച്ച പതാകദിനാചരണ പരിപാടി ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി വൈ.സുൽഫീക്കർ ഉദ്ഘാടനം ചെയ്തു. വർക്കല ബ്ലോക്ക് ഓഫീസ് അങ്കണത്തിൽ നടന്ന പതാക ദിനാചരണം ജില്ലാ ട്രഷറർ അരുൺജിത്ത് എ.ആർ ഉദ്ഘാടനം ചെയ്തു.
ജില്ലാ കമ്മിറ്റി അംഗം എസ്.ചന്ദ്രബാബു, മേഖലാ പ്രസിഡന്റ് കൃഷ്ണകുമാർ റ്റിജെ, മേഖല സെക്രട്ടറി ജി.ശ്യാംരാജ്,വൈസ് പ്രസിഡന്റ് പ്രമോദ് ജി.നായർ, മറ്റു ഭാരവാഹികളായ ഉഷ കുമാരി കെ.വി, ബിജു. എസ്, വിഷ്ണു, പ്രമോദ്, അജിത്ത്, ദീപ, ശ്രീബ ബിജി, റ്റി.ഷോമാരാജ്, രെഞ്ചു എന്നിവർ നേതൃത്വം നൽകി.
