പാങ്ങോട്ട് വട്ടക്കരിക്കകത്ത് പോക്സോ കേസിൽ
മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ.
പാങ്ങോട് പോലീസ് സ്റ്റേഷൻ പരിധിയിൽ
മദ്രസ അദ്ധ്യാപകനായ പനവൂർ പുത്തൻപളളി പ്ലാവിള അർഷാദ് മൻസിലിൽ മുഹമ്മദ് അർഷാദ് (30 )നെയാണ് പാങ്ങോട് പോലീസ് അറസ്റ്റിലായത്.
ഇന്നലെ ഉച്ചയ്ക്ക് 2 മണിയ്ക്ക് മദ്രസയിൽ ക്ലാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 9 വയസുകാരിയെ വിളിച്ചു വരുത്തിയ ശേഷം കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു.
പാങ്ങോട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായരുടെ നേതൃത്വത്തിൽ പ്രതിയെ ഇന്നലെ രാത്രി കസ്റ്റഡിയിൽ എടുത്തു.
വീട്ടിൽ ചെന്ന് പെൺകുട്ടി മാതാവിനോട് കാര്യം പറഞ്ഞു
തുടർന്ന് മാതാപിതാക്കൾ പാങ്ങോട് പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്
2 വർഷമായി ഇയാൾ ഇവിടെ പഠിപ്പിക്കുയായിരുന്നു.
പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
