ആറ്റിങ്ങൽ : – ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ചു ഐ. എൻ. റ്റി. യൂ. സി താലൂക്ക് കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കിഴക്കേനലുമുക്ക് ജംഗ്ഷനിൽ മേയ്ദിന സമ്മേളനം നടത്തി .പതാക ഉയർത്തലോടെ ആരം ഭിച്ച സമ്മേളനം ഐ. എൻ. റ്റി. യൂ. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ ഉത്ഘാടനം ചെയ്തു. മതേതരത്വവും, ജനാധിപത്യവും, ഭരണഘടനയും സംരക്ഷിക്കുന്നതിൽ തൊഴിലാളികൾ പ്രതിജ്ഞാബദ്ധമാണെന്ന് സമ്മേളനം പ്രതിജ്ഞാ ചടങ്ങിൽ ഓർമ്മിപ്പിച്ചു.
ചടങ്ങിൽ ഐ. എൻ. റ്റി. യൂ. സി സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ എസ്. ശ്രീരംഗൻ, ശാസ്തവട്ടം രാജേന്ദ്രൻ, മണനാക്ക് ഷിഹാബുദീൻ, ആലംകോട് സഫീർ, സലിം, പാണന്റെമുക്കു സലിം, ജയ വക്കം,കടക്കാവൂർ അശോകൻ, അൻസർ തൊട്ടിക്കല്ല്, കോരാണി സഫീർ,യൂണിയൻ നേതാക്കൾ ആയ പ്രസാദ്, ബി. കെ സുരേഷ് ബാബു, ആർ. വിജയകുമാർ, അഷറഫ് ആറ്റിങ്ങൽ എന്നിവർ പങ്കെടുത്തു.
