നെടുമങ്ങാട്: മെയ്ദിന ആഘോഷങ്ങളുടെ ഭാഗമായി
ചന്തമുക്ക്
എസ് ടി യു
യൂണിറ്റിന്റെ
ആഭിമുഖ്യത്തിൽ പതാക ഉയർത്തി.
മുസ്ലിംലീഗ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്
എച്ച് സിദ്ദിഖ്
പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
എസ് ടി യു ജില്ലാ സെക്രട്ടറിയും,
ചന്തമുക്ക് യൂണിറ്റ് പ്രസിഡണ്ടുമായ അസീം നെടുമങ്ങാട് അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ്, എസ് ടി യു ഭാരവാഹികളായ പീര്‍ മുഹമ്മദ്, നെടുമങ്ങാട് എം നസീർ, പുലിപ്പാറ യൂസഫ്, മാഹിൻ കണ്ണ്, പാളയം നിസാമുദ്ദീൻ, നജി, ആദിൽ തുടങ്ങിയവർ സംബന്ധിച്ചു.
