January 15, 2026


ഞെക്കാട് ഗവൺമെൻറ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിൽപുതിയതായി ആരംഭിച്ചസ്കിൽ ഡെവലപ്മെൻറ് സെൻറിൻ്റെഉദ്ഘാടനവും, കോഴ്സുകളുടെ പ്രവേശനോത്സവവും ആറ്റിങ്ങൽ എംഎൽഎ  ഒ. എസ്. അംബിക നിർവഹിച്ചു. സ്കൂൾ പി ടീ എ പ്രസിഡൻ്റ്  ഓ.ലിജ അധ്യക്ഷം വഹിച്ച സമ്മേളനത്തിൽ പ്രിൻസിപ്പൽ  ശ്രീജ. എസ്. സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് അംഗം .ഗീതാ നസീർ മുഖ്യപ്രഭാഷണവും ആറ്റിങ്ങൽ ബി.പി. സി. വിനു. എസ്. പദ്ധതി വിശദീകരണവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് .പി. ബീന , വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  ഡി. രാഗിണി, വാർഡ് മെമ്പർ  ഷിനി . എസ്, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ഡോ. കെ.എസ്. വികാസ് , സ്കൂൾ വൈസ് പ്രിൻസിപ്പൽ . എൻ. സന്തോഷ്,ഹയർ സെക്കൻ്ററി മുൻ പ്രിൻസിപ്പൽ ശ്രീ.കെ.കെ. സജീവ്, ബി ആർട്സി ട്രെയിനർ ബീനു. വി. നാഥ് എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു.എസ്. ഡി. സി. കോർഡിനേറ്റർ കുമാരി.അഖില . എൽ.പ്രസാദ് കൃതജ്ഞത അറിയിച്ചു. ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ, വെബ് ഡെവലപ്പർ എന്നീ വിഭാഗങ്ങളിലായി 50 വിദ്യാർത്ഥികൾക്കാണ് ഒരു വർഷം പ്രവേശനം നേടാനാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *