വർക്കല : ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ സമാധാനത്തിനായി പോരാടുന്ന ഇന്ത്യൻ സൈനികർക്ക് ഐക്യദാർഢ്യവുമായി കലാസാഹിത്യ പ്രവർത്തകർ ഒത്തുകൂടിയത് നാടിന് മാതൃകയായി. പഹൽഗാമിൽ നിരപരാധികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തി നെതിരെ പോരാടുന്ന ഇന്ത്യൻ സൈനികരുടെ ത്യാഗ സന്നദ്ധതയോടും രാജ്യസുരക്ഷയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയോടും കേരള കലാസാഹിത്യ പ്രവർത്തക ക്ഷേമസമിതി (കെകെഎസ്പികെഎസ്) തിരുവനന്തപുരം ജില്ലാ നേതൃയോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തീവ്രവാദത്തിനും ഭീകരവാദത്തിനുമെ തിരെ കലാ-സാഹിത്യ പ്രവർത്തകർ പ്രതിജ്ഞയെടുത്തു. ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി വീരചരമം പ്രാപിച്ച സൈനികർക്ക് യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. ദേശഭക്തിഗാനാലാപനം, ലഹരിവിരുദ്ധ പ്രതിജ്ഞ, മാജിക് ഷോ എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.
കേരള കലാസാഹിത്യ പ്രവർത്തക ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി പ്രസന്നൻ വടശ്ശേരിക്കോണം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു. കെ.കെ.എസ്.പി.കെ.എ സ് ജില്ലാ പ്രസിഡന്റ് കായിക്കര അശോകൻ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ജയറാണി റ്റി, ശ്രീകണ്ഠൻ കല്ലമ്പലം, എം.ടി വിശ്വതിലകൻ, ആനയറ വിജയൻ, രണിത പട്ടം, സുഗത് ആനയറ, മജീഷ്യൻ വർക്കല മോഹൻദാസ്, ചന്ദ്രിക ധനപാലൻ, ശുഭ മുരുക്കുംപുഴ, പ്രസേന സിന്ധു, കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.

