പൊന്മുടി കുന്നിൽ കാഴ്ചയുടെ വസന്തം; കോടമഞ്ഞു കാണാൻ സഞ്ചാരികളുടെ പ്രവാഹം.
കോടമഞ്ഞിൽ കുളിച്ച പൊന്മുടി സഞ്ചാരികൾക്ക് കാഴ്ചയുടെ വസന്തമൊരുക്കുന്നു. കാഴ്ചപോലും മറയ്ക്കുന്ന മൂടൽമഞ്ഞാണ് ഇപ്പോൾ പൊൻമുടിയിൽ. വൈകുനേരങ്ങളിലെ മഞ്ഞിറക്കം ഓരോ നിമിഷവും സമ്മാനിക്കുന്നത് ആകാശയാത്രയുടെ ത്രില്ലാണ്. കാറ്റും തണുപ്പുമേറ്റ് കാടിന്റെയും മലനിരകളുടെയും കാഴ്ചകളിലൂടെ 22 ഹെയർപിൻ വളവുകൾ താണ്ടി പൊൻമുടിയുടെ നെറുകയിലേക്കുള്ള യാത്ര ചെയ്യാം. പലപ്പോഴും അടുത്തു നിൽക്കുന്നവരെ പോലും കാണാനവാത്തവിധമാണ് മഞ്ഞിറക്കം. സഞ്ചാരികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.
