പെരുമാതുറ മുതലപ്പൊഴിയിൽ നിലവിൽ പരിമിതമായ നിലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ചെറിയ ട്രഡ്ജർ കരാർ കാലാവധി കഴിഞ്ഞതിന്റെ പേരിൽ അവിടെ നിന്നും നീക്കംചെയ്യാനുള്ള സർക്കാർ നീക്കത്തിനെതിരെ ഐ.എൻ.ടി.യു.സി ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതലപ്പൊഴി ഫിഷിങ്ങ് ഹാർബറിലേക്ക് കരിങ്കൊടി പ്രകടനവും, പ്രതിഷേധയോഗവും നടത്തി. പ്രതിഷേധക്കാർ കായൽ നീന്തിക്കയറി ട്രസ്ജറിൽ കരിങ്കൊടി കെട്ടുകയും ചെയ്തു. ഹാർബറിൽ നടന്ന പ്രതിഷേധ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ട്രഡ്ജിങ്ങിനായി എത്തിച്ച ചന്ദ്രഗിരി ട്രഡ്ജർ അറ്റകുറ്റ പണികൾക്കായി ഒരു മാസമായി കരയിൽ വിശ്രമിക്കുന്ന സാഹചര്യത്തിൽ താല്ക്കാലികാശ്വാസം എന്ന നിലയിൽ മിതമായ രീതിയിലെങ്കിലും മണ്ണ് നീക്കം ചെയ്യുന്ന ട്രസ്ജർ കൊണ്ടു പോകാനുള്ള സർക്കാർ നീക്കം മത്സൃത്തൊഴിലാളികളോടുളള വെല്ലുവിളിയാണെന്നും, ട്രസ്ജിങ്ങ് നടപടികൾ പൂർണമായും നിലക്കുന്ന സാഹചര്യത്തിൽ യു.ഡി.എഫ് ആവശ്യപ്പെട്ട പ്രകാരം ഈ വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെട്ട് പ്രശ്ന പരിഹാരമുണ്ടാക്കാത്ത പക്ഷം അതിശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു
മണ്ഡലം പ്രസിഡൻ്റ് എ. മുനീർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ
വെട്ടുറോഡ് സലാം,
വി. ലാൽ കഴക്കൂട്ടം, മാടൻവിള നൗഷാദ്, ഷഹീൻ ഷാ, കെ. ഓമന, പുതുക്കരി പ്രസന്നൻ, കടക്കാവൂർ അശോകൻ തുടങ്ങിയവർ സംസാരിച്ചു.
