മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ പെരുങ്ങുഴി ജംഗ്ഷനിൽ കോൺഗ്രസ് അഴൂർ – പെരുങ്ങുഴി മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ രാജീവ് ജി അനുസ്മരണവും, പുഷ്പാർച്ചനയും സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി മാടൻവിള നൗഷാദിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡി.സി.സി അംഗങ്ങളായ ബി. മനോഹരൻ, വി.കെ ശശിധരൻ, പുതുക്കരി പ്രസന്നൻ നേതാക്കളായ കെ. ഓമന, അഴൂർ വിജയൻ, എ.കെ ശോഭന ദേവൻ, എം.കെ ഷാജഹാൻ, എസ്.ജി അനിൽകുമാർ, എസ്. മധു, പ്രവീണ കുമാരി, എസ്. സുരേന്ദ്രൻ, ചന്ദ്രബാബു, ജനകലത, രാജൻ കൃഷ്ണപുരം, തുടങ്ങിയവർ പങ്കെടുത്തു.
