അഞ്ചുതെങ്ങ്. ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
“, അവനി വാഴവ് കിനാവ് “
വിവിധ പരിപാടികളോടെ സംഘടിപ്പിച്ചിരിക്കുന്നു..
ജില്ലാതല ഉദ്ഘാടനം അഞ്ചുതെങ്ങ്
കായിക്കര ആശാൻ സ്മാരകത്തിൽ നടക്കും..
മരം നടൽ, തീരശുചീകരണം, പ്രകൃതി നടത്തം എന്നീ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു.
സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ ചേർന്ന് രൂപീകരണയോഗം സിപിഐഎം ഏരിയ കമ്മിറ്റി അംഗം വി.ലൈജു ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
ലിജാ ബോസ് അധ്യക്ഷയായിരുന്നു.
എസ് പ്രവീൺചന്ദ്ര, സ്റ്റീഫൻ, സോഫിയ, മിഥുൻ, കാശിക്ക് എന്നിവർ സംസാരിച്ചു.
വി. ലൈജുവിനെ ചെയർമാനായും
വിജയ് വിമലിനെ കൺവീനറുമായി തെരഞ്ഞെടുത്തു.
